പൊന്നാനി ലോക്സഭാംഗം ഇ.ടി.മുഹമ്മദ് ബഷീർ ദത്തെടുത്ത സാഗി പഞ്ചായത്ത് ആയ മംഗലം ഗ്രാമ പഞ്ചായത്ത് അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2022 നവംബർ 26 (ശനിയാഴ്ച) ചേന്നര മൗലാനാ ആർട്സ്, സയൻസ് ആൻഡ് കോമേഴ്സ്  കോളേജിൽ രാവിലെ 9 മുതൽ 5 മണി വരെയാണ് തൊഴിൽ മേള. പ്രമുഖ സ്ഥാപനങ്ങൾ, ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കൽ, മാനേജ്‌മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം അവസരങ്ങളാണ് അവതരിപ്പിക്കുന്നത്. 

പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് സൗജന്യമായി അപേക്ഷിക്കാനും തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ നേടാനുമുള്ള അവസരമാണ് പ്രസ്തുത തൊഴിൽ മേള. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ വിവരങ്ങൾ പൂർണ്ണമായി മനസ്സിലാക്കി, തികച്ചും സൗജന്യമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കെടുക്കാൻ സാധിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകൾ പരമാവധി ഒരുക്കി, ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് തൊഴിൽ മേള ഒരുക്കുന്നത്. 

ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള,  ഫ്യൂച്ചർ ലീപ് പിഎംസി (ഒപിസി) പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മംഗലം ഗ്രാമ പഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. 

18 വയസ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് വളരെ അനായാസമായി ഓൺലൈനായി തൊഴിൽ മേളയിൽ തികച്ചും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 7593852229

organiser
ET Mohammad Basheer

MP

organiser
CP Kunjutty

President

organiser
K Pathummakutty

Vice President

organiser
Suneetha Panicker

Secretary

Partners